Special Pooja

2025 ജൂലൈ 15 – മഹാസർപ്പബലി

ഹൈന്ദവ സംസ്ക്‌കാരത്തിൽ ഏറ്റവും പഴമയുള്ളതും പ്രാധാന്യമുള്ളതുമായ ആരാധനക്രമമാണ് നാഗങ്ങളെ പൂജിക്കുക എന്നത്. നഗ്നനേത്രങ്ങളാൽ കാണാവുന്ന പ്രത്യക്ഷ ദൈവങ്ങളാണ് നാഗങ്ങൾ. സന്തതിപരമ്പരകളുടെ ദുരിതദോഷങ്ങൾക്കും, സന്താനലബ്ധിക്കും, കുടുംബത്തിൻ്റെ ഐശ്വര്യത്തിനും നാഗങ്ങളെ വിധിവണ്ണം ആരാധിക്കുകയും, പൂജകളും, വഴിപാടുകളും, നടത്തുന്നതും ഏറ്റവും പുണ്യവും പ്രത്യക്ഷത്തിൽ അനുഭവവേദ്യവുമാണ്. നാഗപ്രീതിയ്ക്കായി നടത്തുന്ന പൂജാക്രമത്തിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് സർപ്പബലി. 2025 ജൂലൈ 15 ചൊവ്വാഴ്‌ച കൊല്ലവർഷം 1200-ാമാണ്ട് മിഥുനം 31 നാഗപഞ്ചമി ദിവസം കൈലാസനാഥനായ ആനന്ദേശ്വരത്തപ്പൻ്റെ സന്നിധിയിൽവെച്ച് ബ്രഹ്മശ്രീ റ്റി. കെ. ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാസർപ്പബലി എന്ന ശ്രേഷ്ഠകർമ്മം നടത്തുകയാണ്.        നാഗപ്രീതിയ്ക്കായി പുണ്യവും, സുകൃതവുമായ ഈ ചടങ്ങിൽ നമ്മുടെ പേരിലും കുടുംബാംഗങ്ങളുടെ പേരിലും വഴിപാട് നടത്തി സകുടുംബം പങ്കെടുത്ത് നാഗദൈവങ്ങളുടെയും, ശ്രീപരമേശ്വരൻ്റേയും അനുഗ്രഹാശിസ്സുകൾ ലഭിയ്ക്കുവാൻ സാദരം ക്ഷണിച്ചുകൊള്ളുന്നു.